Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Alert

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ‌ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് റെ​ഡ് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. മ​ല​പ്പു​റം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ശേ​ഷി​ക്കു​ന്ന ആ​റു ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

ക​ന​ത്ത മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച 10 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ല്‍ കേ​ന്ദ്ര ജ​ല ക​മ്മി​ഷ​ന്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Kerala

ക​ന​ത്ത മ​ഴ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച (9/6/26) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ശ​നി​യാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്റ​റു​ക​ൾ, ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

എ​ന്നാ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ർ​വ​ക​ലാ​ശാ​ല/​പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Kerala

അ​തി​ശ​ക്ത​ മ​ഴ​; സം​സ്ഥാ​ന​ത്ത് റെ​ഡ് അ​ല​ർ​ട്ട്, നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് അ​വ​ധി 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ‍‍​ർ, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ജി​ല്ല​ക​ളി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. 
പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. 
മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ർ​വ​ക​ലാ​ശാ​ല / പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഒ​ൻ​പ​ത് വ​രെ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്. 
വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ടാ​ണ്. നാ​ളെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​തീ​വ്ര​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം നാ​ളെ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

ക​ന​ത്ത മ​ഴ: ക​ണ്ണൂ​രി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച (06/06/26) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും ആ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ , ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ.​സ്കൂ​ളു​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ർ​വ​ക​ലാ​ശാ​ല/​പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ; മേ​പ്പാ​ടി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. മേ​പ്പാ​ടി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ജൂ​ൺ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​രു​തെ​ന്നും മേ​പ്പാ​ടി പ​രി​ധി​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മ്പൂ​ർ​ണ്ണ നി​രോ​ധ​ന​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും സ​ർ​വീ​സ് വി​ല്ല​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. ‌

റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ക​ർ​ശ​ന നി​രീ​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ല്ലാ വ​കു​പ്പി​ലെ​യും ജി​ല്ലാ മേ​ധാ​വി​മാ​രോ​ട് ജി​ല്ല​യി​ൽ തു​ട​രാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

Kerala

ക​ന​ത്ത മ​ഴ: ‌‌ശ​നി​യാ​ഴ്ച കാ​സ​ർ​ഗോ​ഡും വ​യ​നാ​ടും കോ​ഴി​ക്കോ​ട്ടും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​മാ​രാ​ണ് അ​വ​ധി പ്ര​പ്യാ​പി​ച്ച​ത്.

കാ​സ​ർ​ഗോ​ഡും, കോ​ഴി​ക്കോ​ടും അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത (റെ​ഡ് അ​ല​ർ​ട്ട് ) പ്ര​വ​ചി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ധി. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

ര​ണ്ട് ജി​ല്ല​ക​ളി​ലും പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം, വ​യ​നാ​ട് ജി​ല്ല​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Latest News

Corehub Up